|    Dec 5 Mon, 2016 2:01 pm
FLASH NEWS

ഭക്ഷ്യ സുരക്ഷാ പദ്ധതി മുന്‍ഗണനേതര പട്ടിക ; ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസില്‍ ഇന്നലെയും വന്‍ തിരക്ക്

Published : 27th October 2016 | Posted By: SMR

ചാവക്കാട്:  റേഷന്‍ കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പരാതിയെ തുടര്‍ന്ന് അപേക്ഷ നല്‍കാനായി താലൂക്ക് സപ്ലൈ ഓഫിസില്‍ ഇന്നലേയും വന്‍ തിരക്ക്. ബിപിഎല്‍ കാര്‍ഡ് ഉടമകളായ നിരവധി പേര്‍ ഇടം പിടിച്ചത് മുന്‍ഗണന ഇതര പട്ടികയിലാണ്. നിരവധി കാര്‍ഡ് ഉടമകള്‍ ഒരു പട്ടികയിലും ഉള്‍പ്പെട്ടിട്ടുമില്ല. ഇത്തരത്തിലുള്ള നിരവധി പരാതികളും ആക്ഷേപങ്ങളുമായാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തിയത്. അതത് പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും പരാതി സ്വീകരിക്കുമെന്നറിയിച്ചിട്ടും താലൂക്ക് സപ്ലൈ ഓഫിസിലെത്തിയ അപേക്ഷര്‍ക്ക് കുറവുണ്ടായില്ല. 1,05,000 കാര്‍ഡുടമകളാണ് ചാവക്കാട് താലൂക്കില്‍ ഉള്ളത്. പരാതി നല്‍കാനെത്തിയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കാനായി താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സൗജന്യ സഹായകേന്ദ്രം തുറന്നു. സപ്ലൈ ഓഫിസ് പരിസരത്ത് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കാന്‍ നിരവധിപേര്‍ പണം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സൗജന്യ സഹായകേന്ദ്രം തുറന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് പറഞ്ഞു. പ്രവര്‍ത്തകരായ ദിലീപ് ചാവക്കാടന്‍, പി വി അഫ്‌സല്‍, പി എസ് അശോകന്‍, പി എസ് മുനീര്‍, മാണി കോട്ടപ്പുറം, ജാബിര്‍ കോട്ടപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day