|    Dec 9 Fri, 2016 6:56 pm
FLASH NEWS

ഭക്ഷ്യ സുരക്ഷാ നടപടിയുമായി സഹകരിക്കാനാവില്ലെന്ന്റേഷന്‍ ഡീലേഴ്‌സ്

Published : 6th November 2016 | Posted By: SMR

മലപ്പുറം: റേഷന്‍ വ്യാപാരികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവാത്ത പക്ഷം ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു നടപടിയിലും സഹകരിക്കില്ലെന്നും 14 മുതല്‍ സംസ്ഥാന വ്യാപകമായി നിസ്സഹകരണ സമരം നടത്തുമെന്നും റേഷന്‍ ഡീലേഴ്‌സ് സംയുക്ത സമര സമിതി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്ന 14ന് മുമ്പ് റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ റേഷന്‍ കടകളില്‍ എത്തിക്കുന്നതിനെ കുറിച്ചും റേഷന്‍ വ്യാപാരികളുടെ വേതനത്തെ കുറിച്ചും തീരുമാനമുണ്ടാവണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പറയുന്ന കാര്‍ഡ് സീല്‍ ചെയ്യല്‍ ഉള്‍പ്പടെയുള്ള നടപടികളുമായി സഹകരിക്കില്ല. ഒക്‌ടോബര്‍ മാസത്തെ റേഷന്‍ സംസ്ഥാനത്തെ 60 ശതമാനത്തോളം കാര്‍ഡുടമകള്‍ക്ക് ലഭിക്കാനുള്ള സാഹചര്യത്തില്‍ ഇത് നല്‍കാന്‍ 12ാം തിയ്യതി വരെ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ അതുവരെ റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതാണ്. പല റേഷന്‍കടക്കാര്‍ക്കും എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാനുള്ള അരി ഇതുവരെ വിതരണത്തിന് ലഭിച്ചിട്ടില്ല. ഇത് ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സംയുക്ത സമര സമിതി ചെയര്‍മാന്‍ കാടാമ്പുഴ മൂസഹാജി, ജനറല്‍ കണ്‍വീനര്‍ ടി മുഹമ്മദാലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day