|    Dec 4 Sun, 2016 3:17 am
FLASH NEWS

ഭക്ഷ്യസുരക്ഷാ മുന്‍ഗണനാ പട്ടിക പരാതി സ്വീകരണം നവംബര്‍ അഞ്ചു വരെ

Published : 26th October 2016 | Posted By: SMR

തൃശൂര്‍: ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 20ന് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടിക സംബന്ധിച്ച ജില്ലയിലെ ഗുണഭോക്താക്കളുടെ ആക്ഷേപങ്ങള്‍ നവംബര്‍ 5 വരെ താലൂക്ക് സപ്ലൈ ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്വീകരിക്കും. ഗുണഭോക്താക്കാള്‍ ഈ സൗകര്യം  പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തുകളില്‍ ലഭിക്കുന്ന പരാതികളുടെ മേല്‍നോട്ടത്തിന് തൃശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും വില്ലേജ് ഓഫിസുകളില്‍ ലഭിയ്ക്കുന്ന പരാതികളുടെ മേല്‍നോട്ടത്തിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതിയനുസരിച്ച് ഓരോ ഗുണഭോക്താവിനും നേര്‍ക്കാഴ്ച നോട്ടിസ് നല്‍കും. ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 15 വരെയാണ് പരാതിയിന്‍മേല്‍ നേര്‍കാഴ്ച നടക്കുക.  പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ഓഫീസിലും തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ താലൂക്ക്  സപ്ലൈ ഓഫിസിലും സോണല്‍ ഓഫിസുലുമാണ് നേര്‍കാഴ്ച നടക്കുക. നോട്ടീസില്‍ പറഞ്ഞതനുസരിച്ച് വേണം ഗുണഭോക്താക്കള്‍  നേര്‍കാഴ്ചയ്ക്ക് ഹാജരാകാന്‍. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെയര്‍മാനും റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പഞ്ചായത്ത് തലത്തില്‍ ആക്ഷേപങ്ങള്‍ പരിശോധിക്കുക. കോ ര്‍പറഷന്‍ / മുന്‍സിപാലിറ്റി പ്രദേശങ്ങളില്‍ ജുനിയര്‍ സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗ്‌സഥന്‍ ചെയര്‍മാനും  റേഷനിങ് ഇന്‍സ്പകടര്‍ കണ്‍വീനറും വില്ലേജ് ഓഫിസര്‍ ഐസിഡിഎസ് സൂപര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി ആക്ഷേപപരിശോധന നടത്തും. ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് വില്ലേജ് ഓഫിസുകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വികേന്ദ്രീകരിച്ചതോടെ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അനുഭവപ്പെട്ട തിരക്ക് ഏറെ കുറഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day