|    Dec 10 Sat, 2016 12:51 am
FLASH NEWS

ഭക്ഷ്യവിഷബാധ; നാലുപേര്‍ ആശുപത്രിയില്‍

Published : 7th November 2016 | Posted By: SMR

കോഴിക്കോട്: കോവൂരിലെ ഒജിന്‍ ബേക്കറിയില്‍ നിന്നു ഭക്ഷണം കഴിച്ച് അവശനിലയിലായ നാലുപേരെ ചികില്‍സയ്ക്കായി ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ വയറുവേദന, ഛര്‍ദ്ദി, പനി എന്നിവയെ തുടര്‍ന്ന് തൊണ്ടയാട് മേലെ ചെമ്മോട്ട് രഞ്ജിത്ത്(30), ഭാര്യ അശ്വതി (26), മായനാട് ഹന്ന നിവാസില്‍ മിര്‍ഷാദ ്(33), ഭാര്യ മാജിദ(25) എന്നിവരാണ് ചികില്‍സ തേടിയെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒജിന്‍ ബേക്കറിയില്‍ നിന്ന് ഇവര്‍ ഷവര്‍മ്മ കഴിച്ചതായി പറയപ്പെടുന്നു. സംഭവം വിവാദമായതോടെ ഡിവൈഎഫ്‌ഐ ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബേക്കറി അടപ്പിക്കുകയും സ്ഥാപനത്തിന്റെ മുന്‍വശത്ത് സമരം ആരംഭിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളജ് പോലിസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം വന്ന് ഭക്ഷണത്തിന്റെ സാംപിളുകള്‍ എടുത്തുകൊണ്ടുപോയി പരിശോധന നടത്തുന്നത് വരെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. ഡിവൈഎഫ്‌ഐ കോഴിക്കോട് ടൗണ്‍ ബ്ലോക്ക് സെക്രട്ടറി അരുണ്‍, പ്രസിഡന്റ് പിങ്കി പ്രമോദ്, മാസില്‍ റഹ്മാന്‍ സമരത്തിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day