|    Dec 4 Sun, 2016 7:20 am
FLASH NEWS

ഭക്ഷ്യഭദ്രത നിയമം മുന്‍ഗണന പട്ടിക: റേഷന്‍ കാര്‍ഡ് കിട്ടില്ലെന്ന ആശങ്ക വേണ്ടെന്ന് അധികൃതര്‍

Published : 26th October 2016 | Posted By: SMR

പറവൂര്‍: ഭക്ഷ്യഭദ്രതാ നിയമ പ്രകാരം മുന്‍ഗണനാ പട്ടികയില്‍ പേരില്ലാത്തതിനാല്‍ റേഷന്‍കാ ര്‍ഡ് ലഭിക്കില്ലെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍. മുന്‍ഗണന പട്ടിക കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പേരില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് കിട്ടില്ലെന്ന് വ്യാപക പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ അറിയിപ്പ്. മുന്‍ഗണന പട്ടികയില്‍ പേരില്ലാത്തവര്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണമെന്ന അറിയിപ്പ് അനുസരിച്ച്് അപേക്ഷിക്കാത്തവര്‍ക്ക് കാര്‍ഡ് കിട്ടില്ലെന്ന പ്രചാരണം വ്യാപകമായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ അപേക്ഷകളുമായി ആശങ്കാകുലരായ ജനങ്ങള്‍ സപ്ലൈ ഓഫിസുകളില്‍ തള്ളിക്കയറ്റമായിരുന്നു. എന്നാല്‍ നേരത്തെ ബിപിഎല്ലില്‍ ഉണ്ടായിരുന്നവരുടെ പേര് പട്ടികയില്‍ ഇല്ലെങ്കില്‍ അപേക്ഷ നല്‍കണം. അല്ലാത്തവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന എപിഎല്ലിന് സമാനമായ റേഷന്‍ കാര്‍ഡ് ലഭിക്കും. ഇതിനായുള്ള അപേക്ഷ സ്വീകരിക്കല്‍ ഇന്നലെ മുതല്‍ താലൂക്കിലെ എല്ലാ വില്ലേജ് ഓഫിസുകളിലും എടുത്തുതുടങ്ങി. ഇതിനകം വിവിധ പഞ്ചായത്തുകളിലും റേഷനിങ് ഓഫിസിലുമായി 13,000 അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്. പ്രസിദ്ധപ്പെടുത്തിയ പട്ടിക സംബന്ധിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവര്‍ക്ക് അതാത് പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും താലൂക്ക് സപ്ലൈ ഓഫിസിലും നിര്‍ദിഷ്ട ഫോറത്തില്‍ ഈ മാസം 30 വരെ നല്‍കാവുന്നതാണ്. നാലു ദിവസങ്ങളിലായി സപ്ലൈ ഓഫിസ് അധികൃതര്‍ താലൂക്കിലെ 10 പഞ്ചായത്തുകളില്‍ നടത്തിയ ക്യാംപില്‍ പരാതിക്കാരുടെ അപേക്ഷ സ്വീകരിച്ചുവരികയാണ്. നഗരസഭ പരിധിയിലുള്ളവര്‍ക്കുവേണ്ടി സപ്ലൈ ഓഫിസില്‍ പ്രത്യേകം കൗണ്ടര്‍ തുറന്നിട്ടുണ്ട്. 29, 30 ഒഴിവു ദിവസമായതിനാല്‍ 28 വരെ പഞ്ചായത്തുകളില്‍ അപേക്ഷ സ്വീകരിക്കും. എന്നാല്‍ ജനങ്ങളുടെ സൗകര്യാര്‍ത്ഥം ഒഴിവ് ദിനമാണെങ്കിലും 30 വരെ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ സ്വീകരിക്കുമെന്ന് ടിഎസ്ഒ ബെന്നി ജോസഫ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day