|    Dec 4 Sun, 2016 7:26 am
FLASH NEWS

ഭക്തിയുടെ നിറവില്‍ കല്‍പ്പാത്തിയില്‍ രഥോല്‍സവ കൊടിയേറ്റം

Published : 8th November 2016 | Posted By: SMR

പാലക്കാട്: ഭക്തിയുടെ നിറവില്‍ കാശിയില്‍പ്പാതി കല്‍പ്പാത്തിയി ല്‍ രഥോല്‍സവ കൊടിയേറ്റം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പൂജകള്‍ക്കുശേഷം ഒമ്പതിനും 10.30നും ഇടയ്ക്കായിരുന്നു ധ്വജാരോഹണം. വൈകിട്ട് അഷ്ടപദി അരങ്ങേറി. ഇവിടെ 11 ന് രാത്രി 11ന് അഞ്ചാം തിരുനാള്‍ എഴുന്നള്ളത്ത് നടക്കും. പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ വേദപാരായണത്തിനു ശേഷം 10നും 11നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. 16 വരെ രാവിലെ രുദ്രാഭിഷേകം, വേദപാരായണം, വൈകിട്ട് 7.30ന് രുദ്രക്രമാര്‍ച്ചന, ഗ്രാമപ്രദക്ഷിണം എന്നിവ ഉണ്ടാകും. 11 ന് വൈകിട്ട് ഏഴിനു പുഷ്പാഭിഷേകം. രാത്രി 12ന് അഞ്ചാം തിരുനാള്‍ രഥസംഗമം നടക്കും. പഴയ കല്‍പാത്തി ലക്ഷ്മിനാരായണപെരുമാള്‍ ക്ഷേത്രത്തില്‍ രാവിലെ ഏഴിനു കളഭാഭിഷേകത്തിനുശേഷം 10 നും 10.30 നും ഇടയ്ക്ക് രഥോല്‍സവത്തിന് കൊടിയേറ്റം നടന്നു. രാത്രി എഴുന്നള്ളത്തുമുണ്ടായി. ഇന്ന് രാവിലെ 11 ന് കളഭാഭിഷേകം, രാത്രി 9.30ന് എഴുന്നള്ളത്ത് എന്നിവ നടക്കും. ഒമ്പതിന് ആഞ്ജനേയ വാഹന അലങ്കാരം. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ പകല്‍ 10 നും 10.30നും ഇടയ്ക്കായിരുന്നുധ്വജാരോഹണം. രഥോല്‍വത്തോടനുബന്ധിച്ച് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംഗീത നാടക അക്കാദമിയും ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കല്‍പ്പാത്തി സംഗീതോല്‍വത്തിന് ചാത്തപ്പുരം മണിഅയ്യര്‍ റോഡിലുള്ള ട്രിച്ചി ഗണേശന്‍ നഗറില്‍ തിരശ്ശീലയുയര്‍ന്നു. എന്‍ ആര്‍  കണ്ണന്റെയും എന്‍ആര്‍ ആനന്ദിന്റെയും സംഗീതക്കച്ചേരിയായിരുന്നു ആദ്യദിനം. ഇന്ന് വൈകിട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ. സംഗീത കോളജ് വിദ്യാര്‍ഥികളും ബാലാമണി ഈശ്വറും കച്ചേരി അവതരിപ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day