|    Dec 11 Sun, 2016 1:28 pm
FLASH NEWS

ഭക്തജന സൗകര്യം വിപുലമാക്കും: അവലോകനയോഗം

Published : 23rd November 2016 | Posted By: SMR

ശബരിമല: മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളും, സര്‍ക്കാരിതര വകുപ്പുകളും ഏര്‍പ്പെടുത്തു സൗകര്യങ്ങളും സേവനങ്ങളും കൂടുതല്‍ വിപുലമാക്കാന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആര്‍ രവിശങ്കറിന്റെ അധ്യക്ഷതയില്‍ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന  അവലോകനയോഗത്തില്‍ തീരുമാനമായി. നാലുദിവസം കൂടുമ്പോള്‍ അവലോകനയോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തും. സജ്ജീകരണങ്ങളില്‍ വന്നിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകള്‍ എത്രയും വേഗം പരിഹരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സന്നിധാനത്തെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വൃത്തിയും ശുദ്ധിയും പരിപാലിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. ഇതിനായി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസറും ഹെല്‍ത്ത് നോഡല്‍ ഓഫിസറും ഡ്യൂട്ടി മജിസ്‌ട്രേറ്റും അടങ്ങിയ കമ്മിറ്റി രൂപീകരിക്കും. ചന്ദ്രാനന്ദന്‍ റോഡിലൂടെ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ദേവസ്വത്തിന്റെ സ്ഥലത്ത് ഏര്‍പ്പെടുത്താന്‍ മരാമത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ജല അതോറിറ്റിയുടെ മരക്കൂട്ടത്തിലെയും ശരംകുത്തിയിലെയും രണ്ട് ആര്‍ഒ പ്ലാന്റുകള്‍ ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത ഉള്ളതിനാല്‍ ഉരല്‍കുഴിയിലൂടെ ഭക്തര്‍ കൂട്ടംകൂട്ടമായി പോകുത് ഒഴിവാക്കി വരിവരിയായി പോവാന്‍ ശ്രദ്ധിക്കണമെും ഇതിനാവശ്യമായ പ്രചാരണം നല്‍കി ഭക്തരെ ബോധവല്‍ക്കരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഫെസ്റ്റിവല്‍ കണ്ടട്രോളിങ് ഓഫിസര്‍ സോമശേഖരന്‍ നായര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് രാജചന്ദ്രന്‍, എ ഇ ഇലക്ട്രിക്കല്‍ രാജേഷ് മോഹന്‍, എ ഇ സിവില്‍ ബസന്ത് കുമാര്‍, എഇ സിവില്‍ ശ്യാമപ്രസാദ്, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം, വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക