|    Dec 5 Mon, 2016 10:04 pm
FLASH NEWS

ബ്രോഡ്‌വേയില്‍ വ്യാപാര സ്ഥാപനത്തിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

Published : 15th November 2016 | Posted By: SMR

കൊച്ചി: ബ്രോഡ്‌വേയില്‍ വ്യാപാര സ്ഥാപനത്തിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബ്രോഡ്‌വേ പോസ്റ്റ് ഓഫിസിനു സമീപമുള്ള ഗെയിം സോണ്‍ എന്ന കടയ്ക്കാണ് തീപ്പിടിച്ചത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടയാണിത്. ഇന്നലെ പുലര്‍ച്ചെ 5.30നാണ് തീപ്പിടിത്തമുണ്ടായത്. സ്ഥാപനവും അതിലുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണമായി കത്തിനശിച്ചു. എകദേശം 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ പറഞ്ഞു. നോട്ട് ക്ഷാമത്തെ തുടര്‍ന്ന് കച്ചവടം കുറവായതിനാല്‍ കടയില്‍ സാധനങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നു. ഇതാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവമറിഞ്ഞയുടന്‍ ക്ലബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് നാലു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ രണ്ടു ഷട്ടറുകളായാണ് വ്യാപാരസ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മുകള്‍ നിലയിലേക്കും അടുത്ത സ്ഥാപനങ്ങളിലേക്കും തീ പടരും മുമ്പ് അണയ്ക്കാന്‍ സാധിച്ചതു വന്‍ ദുരന്തം ഒഴിവാക്കി. കെട്ടിടത്തിന്റെ മുകള്‍നില ഓടിട്ടതാണ്. മച്ചിലേക്ക് പടര്‍ന്നാല്‍ അനിയന്ത്രിതമാവുമായിരുന്ന തീയാണ് ഏറെ പരിശ്രമിച്ച് ഫയര്‍ഫോഴ്‌സ് അണച്ചത്.ക്ലബ് റോഡ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ സാബു തോമസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ വി മനോഹരന്‍ തീയണയ്ക്കാന്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ സെന്‍ട്രല്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day