|    Dec 8 Thu, 2016 9:34 pm
FLASH NEWS

ബ്രിക്‌സ് സമ്മേളനം: ലക്ഷ്യം രാജ്യത്തിന്റെ സന്തുലിത വികസനം: മന്ത്രി

Published : 4th November 2016 | Posted By: SMR

കൊച്ചി: രാജ്യത്തിന്റെ സന്തുലിതമായ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പഞ്ചായത്തീരാജ്, ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തൊമര്‍. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍  നടപ്പാക്കിയതു വഴി ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് തടസ്സമില്ലാതെ പണം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പുരുഷോത്തം റുപാല പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍നിന്നു പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഈ പണം വിനിയോഗിക്കേണ്ട പദ്ധതികള്‍ ഏതൊക്കെയെന്ന് തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വികസന പദ്ധതികളെ ബാധിക്കരുതെന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ ചടങ്ങില്‍ സംഭന്ധിച്ച മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. തുറസ്സായ സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ സംസ്ഥാനത്തിന്റെ നടപടി ഇതിന്റെ ഉദാഹരണമാണ്. രണ്ട് മാസംകൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കക്കൂസുകളാണ് നിര്‍മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമങ്ങളില്‍നിന്ന് നഗരത്തിലേക്കുള്ള ത്വരിതഗതിയിലുള്ള കുടിയേറ്റം ഒഴിവാക്കാന്‍ എന്ത് ചെയ്യണമെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് രാജസ്ഥാന്‍ പഞ്ചായത്ത്‌രാജ് മന്ത്രി സുരേന്ദ്ര ഗോയല്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരവും സൃഷ്ടിച്ചാല്‍തന്നെ ഗ്രാമങ്ങളിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ എസ് മാഥുര്‍ സ്വാഗതവും കേന്ദ്ര പഞ്ചായത്ത്‌രാജ് അഡീഷനല്‍ സെക്രട്ടറി എ കെ ഗോയല്‍ നന്ദിയും പറഞ്ഞു. റഷ്യന്‍ ഫെഡറേഷന്‍ ബഷ്‌കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫിസര്‍ കാവോ ഹായിജുന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day