|    Dec 4 Sun, 2016 7:23 am
FLASH NEWS

ബ്രിക്‌സ് രാഷ്ട്ര പ്രതിനിധികള്‍ ഇന്നു ആലപ്പുഴയില്‍

Published : 4th November 2016 | Posted By: SMR

ആലപ്പുഴ/മണ്ണഞ്ചേരി: ബ്രിക്‌സ് രാഷ്ടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്നു ആലപ്പുഴ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ആലപ്പുഴ നഗരസഭ, മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ വിവിധ തദ്ധേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. 30 പേരാണ് സംഘത്തിലുള്ളത്. ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന വിവിധ പദ്ധതികളായ നിര്‍മല നഗരം, നഗര ജ്യോതി, അക്ഷര വെട്ടം, ആലപ്പുഴ മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാന്റ് എന്നീ പദ്ധതികളെ സംബന്ധിച്ചു റിപോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം ആലപ്പുഴ സന്ദര്‍ശിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണം, വാര്‍ഡ് സഭകളുടെ പ്രവര്‍ത്തനം, വര്‍ക്കിങ് ഗ്രൂപ്പുകളുടെ പദ്ധതി നിര്‍വഹണത്തിലെ ഇടപെടലുകള്‍, വികസന സെമിനാറുകള്‍, സ്റ്റാന്റിങ് കമ്മിറ്റികളുടെ പ്രവര്‍ത്തനം എന്നിവ സംഘം വിലയിരുത്തും. ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം, എയറോബിക് പ്ലാന്റുകള്‍, വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ ഇടപെടലുകള്‍, നഗരഗതാഗത സൗകര്യത്തിനു മുതല്‍കൂട്ടായ പ്രൈവറ്റ് ബസ്സ്റ്റാന്റ്, നഗരത്തിലെ തെരുവ് വിളക്കുകള്‍ എല്‍ഇഡി ആക്കുന്ന നഗരജ്യോതി എന്നിങ്ങനെയുള്ള പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്തിയശേഷമാണ് ആലപ്പുഴ നഗരം ബ്രിക്‌സ് രാഷ്ട്ര പ്രതിനിധികളുടെ സന്ദര്‍ശനത്തിനു തിരഞ്ഞെടുത്തത്. രാവിലെ പത്തിന്് നഗരസഭാ ഹാളില്‍ ചേരുന്ന പ്രതിനിധി സംഘത്തെ നഗരസഭാ പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു പദ്ധതി നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ചു സംഘം വിവിധ മേഖലയിലുള്ളവരുമായി ആശയ വിനിമയം നടത്തും. തുടര്‍ന്നു എയ്‌റോബിക് യൂനിറ്റുകള്‍ സന്ദര്‍ശിക്കും. മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ബാലകൈരളി, സ്ത്രീസൗഹൃദഗ്രാമം, പ്രീതികുളങ്ങര എല്‍പി സ്‌കൂളിലെ മുന്നേറ്റം എന്നിവ പ്രതിനിധി സംഘം വിലയിരുത്തും. കായല്‍ സൗന്ദര്യവും ആസ്വദിച്ച ശേഷമാണ് സംഘം മടങ്ങുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day