|    Dec 4 Sun, 2016 11:34 am

ബ്രിക്‌സ് അന്തര്‍ദേശീയ സമ്മേളനം കൊച്ചിയില്‍

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: ബ്രിക്‌സ് രാജ്യങ്ങളുടെ അന്തര്‍ദേശീയ സമ്മേളനം മൂന്നു മുതല്‍ അഞ്ചുവരെ കൊച്ചിയിലെ താജ് ഗേറ്റ്‌വേയില്‍ നടക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു. ബ്രിക്‌സിന്റെ അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തശേഷം അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ സമ്മേളനമാണിത്. ജനപങ്കാളിത്തത്തോടെ പ്രാദേശിക ബജറ്റ് തയ്യാറാക്കല്‍ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മൂന്നിന് രാവിലെ 10ന് കേന്ദ്രമന്ത്രി നരേന്ദ്രസിങ് ടോമറും അഞ്ചിന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാര്‍, ബ്രിക്‌സ് ഓഫിസര്‍മാര്‍ പങ്കെടുക്കും.
ബ്രിക്‌സ് രാജ്യങ്ങളായ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളി ല്‍ നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ പ്രധാന ഘട്ടങ്ങ ള്‍, സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങ ള്‍, മികച്ച മാതൃകകള്‍ എന്നിവ സംബന്ധിച്ച ഒരു പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day