|    Dec 3 Sat, 2016 10:09 am
FLASH NEWS
Home   >  Sports  >  Cricket  >  

ബ്രാത്‌വെയ്റ്റ് കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം

Published : 4th November 2016 | Posted By: SMR

ഷാര്‍ജ: പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അഞ്ച് വിക്കറ്റിനാണ് കരീബിയന്‍ പട വിജയമാഘോഷിച്ചത്.
153 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന് 60 റ ണ്‍സുമായി പുറത്താവാതെ നിന്ന ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് രക്ഷകനായത്.
ആദ്യ രണ്ട് മല്‍സരങ്ങളും വിജയിച്ച പാകിസ്താന്‍ 2-1ന് പരമ്പര സ്വന്തമാക്കി. യാസിര്‍ ഷായാണ് പരമ്പരയിലെ താരം.
മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് വിന്‍ഡീസ് മൂന്നാം ടെസ്റ്റില്‍ വിജയം പിടിച്ചടക്കിയത്. ടോസിന്റെ ആനുകൂല്യത്തോടെ ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ സമി അസ്‌ലമിന്റെ (74)യും യൂനുസ് ഖാന്റെയും (51) മിസ്ബാഹുല്‍ ഹഖിന്റയും അര്‍ധ സെഞ്ച്വറിക്കരുത്തി ല്‍ ഒന്നാമിന്നിങ്‌സില്‍ 281 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങില്‍ അപരാജിത സെഞ്ച്വറിയോടെ ബ്രാത് വെയ്റ്റ് (142*) തിളങ്ങിനിന്നപ്പോ ള്‍ വിന്‍ഡീസ് ഒന്നാമിന്നിങ്‌സി ല്‍ 337 റണ്‍സ് അടിച്ചെടുത്തു. ഒന്നാമിന്നിങ്‌സില്‍ 56 റ ണ്‍സിന്റെ ലീഡും വിന്‍ഡീസ് സ്വന്തമാക്കി.
രണ്ടാമിന്നിങ്‌സില്‍ ജാസണ്‍  ഹോള്‍ഡര്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ പാക് ഇന്നിങ്‌സ് 208 റണ്‍സിനു കൂടാരം കയറി.
153 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസിനെ തുടക്കത്തിലേ മൂന്നു വിക്കറ്റുകള്‍ നേടി യാസിര്‍  ഞെട്ടിച്ചെങ്കിലും ബ്രാത്‌വെയ്റ്റിന്റെ പോരാട്ടവീര്യത്തി ല്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റ് വിജയം നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day