|    Dec 5 Mon, 2016 7:51 am

ബ്രാഡ് പിറ്റിനെതിരേ കേസെടുക്കില്ലെന്ന് എഫ്ബിഐ

Published : 24th November 2016 | Posted By: SMR

വാഷിങ്ടണ്‍: സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്നതിനിടെ മക്കളെ അടിച്ചെന്നും ചീത്ത പറഞ്ഞെന്നും ആരോപിച്ച് മുന്‍ഭാര്യയും നടിയുമായ ആഞ്ജലീന ജോളി നല്‍കിയ പരാതിയില്‍ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെതിരായ അന്വേഷണം എഫ്ബിഐ അവസാനിപ്പിച്ചു. പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ നടപടികളെടുക്കാനുള്ള തെളിവുകള്‍ ഒന്നുമില്ലെന്നും എഫ്ബിഐ പറഞ്ഞു.
വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുഞ്ഞുങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആഞ്ജലീന ബ്രാഡ് പിറ്റിനെതിരേ പരാതി നല്‍കിയത്. ഫ്രാന്‍സ്-ലോസ് ഏഞ്ചല്‍സ് യാത്രയ്ക്കിടെ 15കാരനായ മകന്‍ മഡോക്‌സിനോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുട്ടികളെ വിട്ടുനല്‍കണമെന്നു ഹരജിയില്‍ ജൂലിക്ക് അനുകൂലമായി കോടതി ഉത്തരവിട്ടിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇവര്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day