|    Dec 4 Sun, 2016 1:11 am
FLASH NEWS

ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു;25 മരണം

Published : 29th November 2016 | Posted By: G.A.G

colombia-plane-crash

മെഡിലിയന്‍സ്: ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങളുമായി യാത്ര പുറപ്പെട്ട വിമാനം തകര്‍ന്നുവീണു. ഒന്‍പത് ജീവനക്കാരടക്കം 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായും അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോപ്പ സുഡാ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോയ ഷാപെകൊയന്‍സ് ക്ലബ് താരങ്ങള്‍ സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടത്. ഫ്രഞ്ച് ന്യൂസ് ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബൊളീവിയയില്‍ നിന്ന് കൊളംബിയയിലേക്ക് യാത്ര പുറപ്പെട്ട വിമാനം മെഡലിയില്‍ വിമാനത്താവളത്തില്‍ ലാന്റിംങിനിടെയാണ് അപകടത്തില്‍പെട്ടത്. ഇന്ധനം തീര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

01

ഷാപെകൊയന്‍സ് താരങ്ങള്‍ ചപേകോയിലെ കോണ്ട അരേനയില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തിന് മുന്‍പ്

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 293 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day