|    Dec 6 Tue, 2016 11:27 pm
FLASH NEWS

ബോളിവുഡ് നടന്‍ പാഞ്ചോളിക്ക് ഒരുവര്‍ഷം തടവ്

Published : 7th November 2016 | Posted By: SMR

മുംബൈ: അയല്‍വാസിയെ ആക്രമിച്ച കേസില്‍ ബോളിവുഡ് നടന്‍ ആദിത്യ പാഞ്ചോളിക്ക് ഒരുവര്‍ഷം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് പാഞ്ചോളിക്ക് തടവ് വിധിച്ചത്. പിന്നീട് അദ്ദേഹത്തെ കോടതി 12,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാഞ്ചോളിയുടെ അതിഥി കാര്‍ പാര്‍ക്ക് ചെയ്തത് തടഞ്ഞ പ്രതീക് പാസ് റാണി എന്ന അയല്‍വാസിയെ നടന്‍ ആക്രമിച്ച് മൂക്കിന് പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്. 2005ലാണ് സംഭവം. വൈദ്യപരിശോധനയില്‍ പാസ് റാണിയുടെ മൂക്കിന് പരിക്കുപറ്റിയതായി കണ്ടതിനെ തുടര്‍ന്നാണ് പോലിസ് ക്രിമിനല്‍ കുറ്റത്തിന് നടനെതിരേ കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day