|    Dec 9 Fri, 2016 8:53 pm
FLASH NEWS

വണ്ടിക്കൂലിയില്ല: കറന്‍സി നിരോധനത്തില്‍ വലഞ്ഞ് ബോളിവുഡ്‌

Published : 17th November 2016 | Posted By: Navas Ali kn

Director Baljit Singh Deo (seated) looks at the scene as crew and actors Jimmy Shergill (leaning on car) and Mukul Dev (right) prepare for take 2. They were filming a scene for the Punjabi movie Crash at the airport in Osoyoos.

ബോളിവുഡിന്റെ മായിക ലോകത്തെയും മോദിയുടെ കറന്‍സി നിരോധനം ബാധിച്ചതോടെ ജൂനിയര്‍ താരങ്ങളും ടെക്‌നീഷ്യന്‍മാരും നിത്യച്ചിലവിനായി വലയുന്നു. ഹിന്ദി സിനിമാ ലോകത്തെ ശതകോടീശ്വരന്‍മാരായ താരങ്ങള്‍ കറന്‍സി നിരോധനത്തെ പിന്‍തുണച്ച് ആദ്യ ദിവസങ്ങളില്‍ പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ അവരും മൗനത്തിലാണ്. ദിവസ വേതനാടിസ്ഥാനത്തില്‍ ചെറിയ റോളുകളില്‍ അഭിനയിക്കാനെത്തുന്ന ജൂനിയര്‍ താരങ്ങളും ടെക്‌നീഷ്യന്‍മാരുമാണ് ശരിക്കും പ്രയാസത്തിലായത്. ഇവര്‍ക്കുള്ള ബത്ത വിതരണം മുടങ്ങിയെന്നാണ് ബോളിവുഡിലെ സംസാരം. ജൂനിയര്‍ താരങ്ങള്‍ക്ക് 4000 രൂപ മുതല്‍ 7000 വരെയാണ് പ്രതിദിനവേതനമായി കണക്കാക്കുന്നത്. മൂന്നു മാസത്തെ കരാര്‍ അവസാനിക്കന്നതോടെ ഇത് നാല്‍കാറാണ് പതിവ്. ഭക്ഷണ-യാത്രാ ചിലവുകള്‍ക്കായി 500 രൂപവരെ നല്‍കും. പക്ഷേ ഇത് ദിവസങ്ങളായി മുടങ്ങിയിട്ടുണ്ട്. വണ്ടിക്കൂലി ഇല്ലാത്തതിനാല്‍ കിലോമീറ്ററുകളോളം നടന്നാണ് ലൊക്കേഷനില്‍ എത്തുന്നത് എന്നാണ് ഷൂട്ടിങ് നടക്കുന്ന ക്രിമിനല്‍ പട്രോള്‍ എന്ന സിനിമയിലെ ജൂനിയര്‍ താരമായ അരുണ്‍ വര്‍മ പറയുന്നത്. ഇത് എത്ര ദിവസം ആവര്‍ത്തിക്കാനാകുമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങള്‍ ഇത്തരത്തില്‍ പോകുകയാണെങ്കില്‍ കോടികള്‍ മുടക്കിയുള്ള സിനിമാ ചിത്രീകരണത്തെയും കറന്‍സി നിരോധനം ഗുരുതരമായി ബാധിക്കുമെന്ന് ബോളിവുഡ് കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 268 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day