|    Dec 11 Sun, 2016 5:19 pm
FLASH NEWS

ബോംബുകള്‍ക്കായി പുന്നാട് മേഖലയില്‍ വ്യാപക റെയ്ഡ്

Published : 23rd November 2016 | Posted By: SMR

ഇരിട്ടി: ബോംബുകളും ആയുധങ്ങളും കണ്ടെത്താന്‍ പുന്നാട് മേഖലയില്‍ വ്യാപക റെയ്ഡ്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തലിന്റെ നേതൃത്വത്തില്‍ 100ഓളം പോലിസുകരാണ് പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കിയത്. മീത്തലെ പുന്നാട്, മാമ്പറം, ഊര്‍പ്പള്ളി ഭാഗങ്ങളിലാണ് റെയ്ഡ് നടന്നത്. കരിക്കോട്ടക്കരി, ഉളിക്കല്‍, മുഴക്കുന്ന്, ഇരിട്ടി, ആറളം, ഇരിക്കൂര്‍ പോലിസ് സ്റ്റേഷനുകളിലെ എസ്‌ഐമാരും 70ഓളം പോലിസുകാരും ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മീത്തലെ പുന്നാട് നിന്നു ഉഗ്രശേഷിയുള്ള നാല് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തിരുന്നു. ബോംബുകളെല്ലാം അടുത്തക്കാലത്ത് നിര്‍മിച്ചവയാണ്. പുന്നാട് മേഖലയിലെ ജനവാസ കേന്ദ്രങ്ങളല്ലാത്ത പ്രദേശങ്ങളിലാണ് റെയ്ഡ് നടത്തിയത്. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പുന്നാട് മേഖലയിലും ഇടയ്ക്കിടെ സ്‌ഫോടനങ്ങള്‍ നടക്കാറുണ്ട്. എതിര്‍ ക്യാംപുകളെ ഭിതിയിലാക്കുന്നതിനാണ് വന്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത്. പ്രദേശത്ത് വ്യാപകമായി ബോംബുനിര്‍മാണം നടക്കുന്നതിന്റെ സൂചനയായാണ് സ്‌ഫോടനങ്ങളെ പോലിസ് കാണുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക