|    Dec 6 Tue, 2016 8:28 am
FLASH NEWS

ബൈക്ക് യാത്രികനെ അക്രമിച്ച് അഞ്ചു ലക്ഷം കവര്‍ന്ന പ്രതി അറസ്റ്റില്‍

Published : 6th November 2016 | Posted By: SMR

വിദ്യാനഗര്‍: ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി കണ്ണില്‍ മുളക് പൊടി വിതറി അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ്് ചെയ്തു. ഉപ്പള കോടി ബയല്‍ മക്കിവില്ലയിലെ ഉമ്മര്‍ ഫാറൂഖ് ഇബ്രാഹിമി(36)നെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. 2014 ജൂണ്‍ ഏഴിന് ബേവിഞ്ച സ്റ്റാര്‍ നഗറില്‍ വച്ച് തെക്കില്‍  ഫെറിയിലെ ജലീലിനെ അക്രമിച്ചാണ് പണം തട്ടിയെടുത്തത്. ഈ കേസില്‍ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയെ പിടികൂടാന്‍ പോലിസ് ലുക്ക്ഔട്ട്  നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവള അധികൃതര്‍ വിദ്യാനഗര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ രണ്ട് കവര്‍ച്ചാ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day