|    Dec 9 Fri, 2016 9:21 am
FLASH NEWS

ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി അക്രമം; കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Published : 28th October 2016 | Posted By: SMR

കാസര്‍കോട്: ബൈക്കുയാത്രക്കാരനെ പിന്‍തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മായിപ്പാടി പനീര്‍ക്കാട്ടെ അജിത് കുമാര്‍ (23), കെ മഹേഷ് (22) എന്നിവരെയാണ്് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മന്നിപ്പാടിയില്‍ വച്ച് ഉളിയത്തടുക്കയിലെ അബ്ദുല്‍ സമദി(23) നെയാണ് അക്രമിച്ചത്. സമദിന്റെ പരാതിയില്‍ ഇവര്‍ക്കെതിരേ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. അറസ്റ്റിലായ മഹേഷ് കുമ്പളയിലെ മുരളി വധക്കേസിലും മറ്റൊരു കേസിലും അജിത്കുമാര്‍ ഒരു കേസിലും പ്രതിയാണെന്ന് പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day