|    Dec 6 Tue, 2016 12:07 am
FLASH NEWS

ബൈക്ക് ബസ്സിനടിയില്‍പെട്ടു; തെറിച്ചുപോയ യുവാവ് രക്ഷപ്പെട്ടു

Published : 23rd November 2016 | Posted By: SMR

തൊടുപുഴ: വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജങ്ഷനില്‍ നടന്ന വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും സിഗ്‌നല്‍ ജങ്ഷനില്‍ നിന്ന് മൂവാറ്റുപുഴ റൂട്ടിലേക്ക് തിരിഞ്ഞ ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിന് മുകളില്‍ കയറിയാണ് ബസ് നിന്നത്. ഇടിച്ചപ്പോള്‍ തന്നെ റോഡിന്റെ സൈഡിലേക്ക് തെറിച്ചു വീണതിനാല്‍ ബൈക്കുകാരന്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തൊടുപുഴ ട്രാഫിക് പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day