|    Dec 8 Thu, 2016 1:25 pm
FLASH NEWS

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്പേര്‍ക്കു പരിക്ക്

Published : 14th November 2016 | Posted By: SMR

കുമളി: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കുമളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ റസ്‌റ്റോറന്റിലെ ജീവനക്കാരനായ പ്രഭു (36), കുമളി മൂന്നാം മൈല്‍ മുളവത്തുവയലില്‍ സരുണ്‍ പോള്‍ രാജ് (32) താന്നിമൂട്ടില്‍ പ്രിന്‍സ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഒന്നാം മൈലില്‍ നിന്നും കുമളി ടൗണിലേക്ക് വരികയായിരുന്ന ബൈക്കുകളാണ് ഇടിച്ചത്.പ്രഭുവും സുഹൃത്തുമാണ് മുമ്പില്‍ സഞ്ചരിച്ചിരുന്ന ബൈക്കിലുണ്ടായിരുന്നത്.യാത്രക്കാരനെ ഇറക്കുന്നതിനായി പ്രഭു ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെയെത്തിയ ബൈക്ക് ഇതിന്‍മേല്‍ ഇടിക്കുകയായിരുന്നു.ഇവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day