|    Dec 11 Sun, 2016 3:27 pm
FLASH NEWS

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്ക്

Published : 9th November 2016 | Posted By: SMR

തൊടുപുഴ: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഉപ്പുതറ പഞ്ചായത്തിലെ കാപ്പിപ്പതാല്‍ കൊഴുവത്തറ വീട്ടില്‍ സജിമോന്‍ (39), കാപ്പിപ്പതാല്‍ സ്വദേശി ചൂണ്ടുവിളയില്‍ ജോസഫ്(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കാപ്പിപ്പതാലില്‍ നിന്നും ചപ്പാത്തിന് വന്ന ബൈക്കും ഏലപ്പാറക്ക് പോയ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് ബൈക്ക് ജീപ്പുമായി ഇടിച്ചത്.ബൈക്ക് ഓടിച്ചിരുന്ന സജിമോന് ഗുരുതര പരിക്കുണ്ട്.പിന്നിലിരുന്ന ജോസഫിന്റ കാലിന് മൂന്ന് ഒടിവ് പറ്റി.ഇരുവരെയും നാട്ടുകാര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജിമോനെ വിദഗ്ധ ചികിത്സക്കായി പിന്നീട് കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക