|    Dec 9 Fri, 2016 8:56 pm
FLASH NEWS

ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; ജീപ്പ് മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്

Published : 17th November 2016 | Posted By: SMR

മുണ്ടക്കയം: പോലിസിന്റെ വാഹന പരിശോധനയില്‍ ഭയന്നു കുറുക്കുവഴി കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുളള ശ്രമത്തിനിടെ ജീപ്പ് മറിഞ്ഞ് ഏഴു പേര്‍ക്കുപരിക്ക്. പൂവരണി മറ്റപ്പളളി മാത്യു സ്‌കറിയയുടെ മകന്‍ ക്ലിന്റ് (20) ആയിരുന്നു ജീപ്പ്് ഓടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഏഴു പേര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കൊട്ടാരക്കര- ദിണ്ഡുക്കല്‍ ദേശീയപാതയില്‍ ചിറ്റടിക്കു സമീപം നിര്‍മലാരം ജങ്ഷനില്‍ ഇന്നലെ വൈകീട്ട്് മൂന്നോടെയായിരുന്നു അപകടം. ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്തു വന്ന ബൈക്ക് യാത്രികര്‍ ചോറ്റി മുസ്‌ലിം പള്ളി ജങ്ഷനില്‍ ഹൈവെ പോലിസിന്റെ വാഹന പരിശോധന ഉണ്ടന്നറിഞ്ഞ് കുറുക്കുവഴി കയറാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ദേശീയപാതയില്‍  മുന്നറിയിപ്പില്ലാതെ വലതു വശത്തേയ്ക്കു തിരിയുകയായിരുന്നു. മുണ്ടക്കയത്തു നിന്നു പൈകയിലേക്കു പോവുകയായിരുന്ന ജീപ്പ് ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡില്‍ തലകുത്തി മറിഞ്ഞ ജീപ്പിലുണ്ടായിരുന്നവരെ അതുവഴി വന്ന മറ്റു യാത്രക്കാരാണ് പുറത്തിറിക്കിയത്. ചോറ്റി മുസ്‌ലിം പള്ളി ജങ്ഷനിലെ വളവില്‍ ഹൈവെ പോലിസ് വാഹന പരിശോധന പതിവാക്കിയിരുന്നു. എന്നാല്‍ നിര്‍മലാരം ജങ്ഷനിലൂടെ കയറി ചോറ്റി ജങ്്ഷനിലെത്താന്‍ എളുപ്പവഴിയുളളതിനാല്‍ യാത്രക്കാര്‍ പതിവായി അതു വഴിയാണ് കടന്നുപോകവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day