|    Dec 11 Sun, 2016 7:21 pm
FLASH NEWS

ബൈക്കപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

Published : 27th October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഷെയ്മാസില്‍  ഷെയ്മ-മുഹമ്മദലി ദമ്പതികളുടെ മകന്‍ സാജിദ് അലി(29)യാണ് മരിച്ചത്.   ഇന്നലെ രാവിലെ ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ  സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു.  ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്ന സാജിദ് അലി കുടുംബസമേതം ഖത്തറിലാണ് താമസം. ഭാര്യ: ഫാത്തിമത്ത് ഷാനിയ. മകള്‍: ഇനായ. സഹോദരങ്ങള്‍: മുഹമ്മദ് ഷമീല്‍, മുഹമ്മദ് ഷഹീന്‍.
മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക