|    Dec 7 Wed, 2016 7:53 pm
FLASH NEWS

ബൈക്കപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ക്ക് ഗുരുതരം

Published : 24th November 2016 | Posted By: SMR

പയ്യന്നൂര്‍: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ബൈക്കപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ഒമ്പതോടെ മാവിച്ചേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കരുവാച്ചേരിയിലെ കറ്റംപള്ളി സന്ദീപ്(24), കണ്ടങ്കാളിയിലെ മന്ദ്യത്ത് പവിത്രന്റെ മകള്‍ അനന്യ(12), എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ അപകടത്തില്‍ പരുക്കേറ്റ മന്ദ്യത്ത് പവിത്രന്‍(42), മമ്പലം ഭവാനി നിലയത്തിലെ വിനീത്(23)എന്നിവരെ പയ്യന്നൂ ര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തെക്കെബസാറിലെ വിഠോബ ക്ഷേത്രത്തിന് മുന്നില്‍ രാത്രി പത്തേകാലോടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പെരുമ്പയിലെ കുന്നുമ്മല്‍ സ്മിതിന്‍(22), പെരുമ്പയിലെ ഇടമന വിപിന്‍(21), തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ മാട്ടുമ്മല്‍ രോഷിത്(25), ഇളമ്പച്ചിയിലെ കവിത നിവാസില്‍ ലതന്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day