|    Dec 5 Mon, 2016 10:06 pm
FLASH NEWS

ബെന്നിയുടെ മരണം: അന്വേഷണ പുരോഗതി അറിയിക്കണം

Published : 24th November 2016 | Posted By: SMR

കൊച്ചി: അട്ടപ്പാടി അഗളിയില്‍ ഫോട്ടോഗ്രാഫര്‍ ബെന്നിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണപുരോഗതി അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. 10 ദിവസത്തിനകം അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം. അഗളി ചിണ്ടക്കണ്ടി കുമ്പളമലഭാഗത്താണ് 2015 ഫെബ്രുവരി 13ന് ബെന്നിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച ലോക്കല്‍ പോലിസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ബെന്നിയുടെ ഭാര്യ സുനി നല്‍കിയ ഹരജിയിലാണു കോടതി നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day