|    Dec 3 Sat, 2016 7:55 am
FLASH NEWS

ബുര്‍ഖ നിരോധന ഹരജി ഹൈക്കോടതി തള്ളി

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി ഫയലില്‍ സ്വീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. തലസ്ഥാന നഗരിയുടെ സുരക്ഷാഭീഷണി കണക്കിലെടുത്ത് ബുര്‍ഖ അടക്കമുള്ള മുഖം മൂടുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഇത് ഒരു പൊതുതാല്‍പര്യ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് ജി രോഹിണിയും ജസ്റ്റിസ് സംഗീത ധിന്‍ഗ്ര സെഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബുര്‍ഖ നിരോധനം നയപരമായ തീരുമാനം ആണെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ സൂക്ഷിച്ചുകൊള്ളുമെന്നും കോടതിക്ക് ആര്‍ട്ടിക്കിള്‍ 226 പ്രകാരം പൊതുതാല്‍പര്യ ഹരജി പരിഗണിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിക്ക് ഈ റിട്ട് ഹരജിയില്‍ ഇടപെടാനാവില്ല. ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഈ കോടതിയുടെ പരിഗണന അര്‍ഹിക്കുന്ന ഒരു പ്രശ്‌നം അല്ല ഇത്. ഇത് പൊതുതാല്‍പര്യമുള്ള കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതു വാഹനങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ തുടങ്ങിയ ഡല്‍ഹിയിലെ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയടക്കമുള്ള മുഖം മറക്കുന്ന വസ്ത്രങ്ങള്‍, ഹെല്‍മറ്റ്, ശിരോവസ്ത്രം എന്നിവ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരനായ സര്‍ദാര്‍ രവി രഞ്ജന്‍ സിങിന്റെ ആവശ്യം.
മുഖം മൂടുന്ന വസ്തുക്കളുടെ ഉപയോഗവും ബുര്‍ഖ പോലുള്ള ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ജീവന്റെ സംരക്ഷണത്തിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുവദിക്കുന്ന അവകാശത്തിന്റെ ലംഘനമാണ് ഇതെന്നും ഹരജിയില്‍ പറയുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ വളരുകയാണെന്നും അക്രമികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ബുര്‍ഖ ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്നും ബുര്‍ഖയ്ക്ക് അക്രമികള്‍ ആദരവ് നല്‍കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day