|    Dec 11 Sun, 2016 3:53 am

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍ച സംഭവത്തില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

Published : 10th November 2016 | Posted By: SMR

കോതമംഗലം: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌ക്കനെ പോലിസ് അറസ്റ്റ് ചൈയ്തു. ഉരുളന്‍തണ്ണിമോളത്ത് ജോസ് (54)നെയാണ് കുട്ടംപുഴ പോലിസ് അറസ്റ്റ് ചൈയ്്തത്.  ബുദ്ധിമാന്ദ്യമുള്ള പട്ടികജാതിക്കാരിയായ മുപ്പത്തിരണ്ടുകാരിയാണ് പീഡനത്തിന് ഇരയായത്. തോട്ടില്‍ കുളികഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവതി ഇക്കാര്യം പുറത്തു പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം നാട്ടുകാരറിഞ്ഞത്. തുടര്‍ന്ന് വിവരം പോലിസിന് കൈമാറുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും പോലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചൈയ്തു. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റ നിര്‍ദേശപ്രകാരം കോതമംഗലം സിഐ വി റ്റി ഷാജന്‍, കുട്ടംപുഴ എസ്‌ഐ ജംഷാദ്, എസ്‌ഐ ജോയി, സിപിഒമാരായ എല്‍ദോസ്, ശിഹാബ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചൈയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക