|    Dec 9 Fri, 2016 10:52 pm
FLASH NEWS

ബുദ്ധിമാന്ദ്യമുള്ള യുവാവിനെ ലഹരി മാഫിയ പൊള്ളലേല്‍പിച്ചതായി പരാതി

Published : 22nd November 2016 | Posted By: SMR

കണ്ണനല്ലൂര്‍: ബുദ്ധിമാന്ദ്യമുള്ള യുവാ—വിനെ സിഗററ്റ് കൊണ്ട് പൊള്ളലേല്‍പിച്ചു. കണ്ണനല്ലൂര്‍ ഇടപ്പാംതോട് സ്വദേശി ഷെമീര്‍ (28)നെയാണ്  ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇടതു കയ്യിലെ മുട്ടിന് താഴെയും മുകളിലുമായി പതിനഞ്ച് ഇടങ്ങളിലായി സിഗരറ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരും നാട്ടിലെ മറ്റു ചിലരും ചേര്‍ന്ന് യുവാവിന്റെ കുടുംബത്തെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനും നീക്കം നടക്കുന്നു. ജന്മനാ ബുദ്ധിമാന്ദ്യമുള്ള യുവാവ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനാണ്. എന്നാല്‍ ശാരീരിക ക്ഷമത ഉള്ളതിനാല്‍ കൂലിപ്പണിക്ക് ഇടക്ക് പോകാറുമുണ്ട്. പൊള്ളലേല്‍പ്പിച്ചതിന്റെ പിന്നില്‍ പ്രദേശത്തെ മയക്കുമരുന്നുമാഫിയ ആണെന്നാണ് ആരോപണം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉന്നതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day