|    Dec 4 Sun, 2016 11:53 pm
FLASH NEWS

ബീഹാറില്‍ 8000 രൂപയ്ക്ക് തലയോട്ടി

Published : 23rd November 2016 | Posted By: frfrlnz

human-skulls

പാട്‌ന: ബീഹാറില്‍ മനുഷ്യന്റെ തലയോട്ടി വില്‍പ്പനയ്ക്ക്. 8000 രൂപയാണ് ഒരു തലയോട്ടിക്ക് വാങ്ങുന്നത്.അഞ്ജാത മൃതശരീരങ്ങളില്‍ നിന്ന് തലയോട്ടി ശേഖരിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. മുസഫര്‍പൂരിലെ ശ്രീകൃഷ്ണാ മെഡിക്കല്‍ കോളജിലാണ് ഈ വന്‍ ബിസിനസ്സ് നടക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് തലയോട്ടി വില്‍ക്കുന്നത്.  ഹിന്ദി ദിനപത്രമായ ദയിനിക് ബാസ്‌ക്കര്‍ നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്ത പുറത്തായത്.
ശ്രീകൃഷ്ണാ ആശുപത്രിയിലെ ശൂചീകരണ തൊഴിലാളികളാണ് ബിസിനസ്സിലെ ഇടനിലക്കാര്‍.  അഞ്ജാതരായ മൃതദേഹങ്ങള്‍ വൃത്തയാക്കുമ്പോള്‍ ഇവര്‍ തലയോട്ടി ശേഖരിക്കുന്നു. ഇവയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് മനുഷ്യശരീര ഘടനയെക്കുറിച്ച് രണ്ടു പേപ്പറുകളാണു പഠനത്തിനായി ഉള്ളത്. ഇതിനായാണ് വിദ്യാര്‍ത്ഥികള്‍ തലയോട്ടി വാങ്ങുന്നത്. ജഡവും തലയോട്ടിയും വേര്‍തിരിച്ച് ശേഷം ജഡം കളയുകയും തലയോട്ടി ആദ്യം ചൂടാക്കുകയും അത് ഉണങ്ങുമ്പോള്‍ ബോക്‌സില്‍ ഇട്ട് സൂക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് ശൂചീകരണ തൊഴിലാളികള്‍ പറയുന്നു. മനുഷ്യനിര്‍മ്മിതമായ തലയോട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ 15,000 മുതല്‍ 50,000 വരെയാണ് വില.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 303 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day