|    Dec 3 Sat, 2016 7:08 pm
FLASH NEWS

ബീം തകര്‍ന്നു വീണ്്് നാല്് ഉത്തരേന്ത്യന്‍ യുവാക്കള്‍ക്ക് പരിക്ക്

Published : 21st October 2016 | Posted By: SMR

വടക്കഞ്ചേരി: ദേശീയപാത നിര്‍മാണത്തിനിടെ ബീം തകര്‍ന്ന് വീണ് നാല് ഉത്തരേന്ത്യന്‍ യുവാക്കള്‍ക്ക് പരുക്ക്. വന്‍ദുരന്തം ഒഴിവായത് നാരിഴക്ക്. വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് റോയല്‍ ജങ്ഷന്‍ മുതല്‍ തങ്കം കവല വരെ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പില്ലറിന് മുകളില്‍ നിര്‍മിച്ച വന്‍ബീമാണ് നിര്‍മാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തകര്‍ന്ന് വീണത്.  ഇന്നലെ പുലര്‍ച്ചെ വൈകുന്നേരം ഏഴ് മുതല്‍ അര്‍ധരാത്രി ഒരുമണി വരെ ബീമിന്റെ കോ ണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടന്നിരുന്നു. കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ നിരവധി തൊഴിലാളികളുണ്ടായിരുന്നെങ്കിലും പണി പൂര്‍ത്തിയായതിനാല്‍ നാലു പേര്‍മാത്രമേ അപകട സമയത്ത് ഉണ്ടായിരുന്നുള്ളൂ. പുലര്‍ച്ചെ രണ്ടരക്കായതിനാല്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി. തൊഴിലാളികളില്ലാത്തതിനാല്‍ ദുരന്തത്തിന്റെ തീവ്രത കുറച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 20 അടിയോളം ഉയരത്തില്‍ പണിത ബീമിന് ശരിയായ രീതിയില്‍ താങ്ങ് കൊടുക്കാത്തതാണ് അപകട കാരണമെന്ന് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day