|    Oct 28 Fri, 2016 5:49 pm
FLASH NEWS

ബി.ജെ.പി-ശിവസേനാ ബന്ധം വഷളാവുന്നു

Published : 14th October 2015 | Posted By: RKN

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ബന്ധം വഷളാവുന്നു. പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മെഹമൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങിന്റെ മുഖ്യസം    ഘാടകനായ സുധീന്ദ്ര കുല്‍ക്ക ര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചതാണ് പുതിയ പ്രശ്‌നങ്ങ ള്‍ക്കു കാരണം. മുന്‍ ബി.ജെ.പി. നേതാവാണ് കുല്‍ക്കര്‍ണി. കരിഓയില്‍ പ്രയോഗം നാണക്കേടുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. മുഖ്യമന്ത്രി മഹാരാഷ്ട്രയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മുംബൈ ആക്രമണത്തിലെ രക്തസാക്ഷികളെ അപമാനിച്ചയാളാണ് ഖുര്‍ഷിദ് മെഹമൂദ് കസൂരിയെന്നും ശിവസേന എം.പി. സഞ്ജയ റാവത്ത് പറഞ്ഞു. നവംബര്‍ ഒന്നിന് നടക്കുന്ന കല്യാണ്‍ ഡോംബി വാലി പ്രാദേശിക തിരഞ്ഞെടുപ്പില്‍ ബി. ജെ. പിയുമായി സഖ്യം വേണ്ടെന്നും ശിവസേന തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ബി.ജെ.പി – സേനാ സഖ്യമാണ് ഇവിടെ ഭരിക്കുന്നത്. ഈ മുനിസിപ്പാലിറ്റിയിലെ 122 സീറ്റുകളിലും ഒറ്റയ്ക്ക് മല്‍സരിക്കാനാണ് ശിവസേനയുടെ തീരുമാനം.

കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശിവസേനക്കാരെ പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ പ്രശംസിച്ചിട്ടുണ്ട്. സുധീന്ദ്ര കുല്‍ക്കര്‍ണിയെ മുംബൈ ആക്രമണക്കേസില്‍ തൂക്കിലേറ്റിയ പ്രതി അജ്മല്‍ കസബുമായാണ് ശിവസേന താരതമ്യം ചെയ്തത്. സേനാ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കുല്‍ക്കര്‍ണിയെ രൂക്ഷമായി വിമര്‍ശിച്ചത്. കുല്‍ക്കര്‍ണിയെ പോലുള്ളവര്‍ ഇന്ത്യയിലുണ്ടാവുമ്പോള്‍ കസബിനെ പോലുള്ളവരെ ഇന്ത്യയിലേക്ക് അയക്കേണ്ടിവരില്ല. 100 കസബുമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുല്‍ക്കര്‍ണിയെപ്പോലുള്ളവര്‍ക്ക് ചെയ്യാനാവും. രാജ്യത്തിന്റെ പരമാധികാരത്തിനുള്ള ഭീഷണി ഭീകരവാദികളല്ല, കുല്‍ക്കര്‍ണിയെ പോലുള്ളവരാണെന്നും പത്രം പറഞ്ഞു. കുല്‍ക്കര്‍ണിയെപ്പോലുള്ള പാകിസ്താന്‍ ഏജന്റുമാരെപ്പറ്റി ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രിയോട് പത്രം ആവശ്യപ്പെട്ടു. അതേസമയം, താന്‍ പാകിസ്താ ന്‍ ഏജന്റല്ലെന്നും സമാധാനത്തിന്റെ ഏജന്റാണെന്നും കുല്‍ക്കര്‍ണി പ്രതികരിച്ചു. സാമ്‌നയുടെയും ശിവസേനയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നു.

അവരും മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥയി ല്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുല്‍ക്കര്‍ണി പ്രതികരിച്ചു. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര ചിന്തയും ആവിഷ്‌കാരവും മൗലികാവകാശമാണെന്നും അദ്ദേഹം പറഞ്ഞു. കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച നടപടിയെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്ദി മുഹമ്മദ് സഈദ് അപലപിച്ചു. ഇന്ത്യയെ പോലുള്ള രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും രാഷ്ട്രീയ തെമ്മാടിത്തം കാണിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day