|    Dec 5 Mon, 2016 7:48 am

ബിസിനസിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയില്‍

Published : 26th October 2016 | Posted By: SMR

കൊണ്ടോട്ടി: ബിസിനസ്സില്‍ ലാഭം നല്‍കാമെന്ന പേരില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പലരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി പിടിയിലായി. തിരുനാവായ സ്വദേശിയും വര്‍ഷങ്ങളായി മൊറയൂരില്‍ സ്ഥിര താമസക്കാരനുമായ ഇസ്മായില്‍ (55) ആണ് കൊണ്ടോട്ടി പോലിസിന്റെ പിടിയിലായത്. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിസിനസ്സില്‍ ലാഭം നല്‍കാമെന്ന വാഗ്ദാനത്തില്‍ വിവിധ വ്യക്തികളില്‍ നിന്നായി എട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2011 മുതല്‍ മൊറയൂര്‍, മോങ്ങം, ഒഴുകൂര്‍ എടപറമ്പ് ഭാഗങ്ങളിലെ വീടുകളില്‍ തവണ വ്യവസ്ഥകളായി ഗൃഹോപകരണങ്ങളുടെ വില്‍പ്പന നടത്തിയിരുന്നു ഇസ്മായില്‍. ആളുകളുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ ചെറിയ തുകകള്‍ വാങ്ങുകയും തുടക്കത്തില്‍ ലാഭവിഹിതം തിരിച്ചുനല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് പലരും വലിയ തുക നല്‍കിയത്. എന്നാല്‍, ഇയാള്‍ വന്‍തുക കൈവശപ്പെടുത്തിയതിന് ശേഷം മുങ്ങുകയായിരുന്നു. പിന്നീട് പലയിടങ്ങളിലായി വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. പോലിസ് അന്വേഷണത്തിനിടെയാണ് ഇയാള്‍ കുറച്ച് ദിവസങ്ങളായി മഞ്ചേരിയില്‍ താമസിച്ചു വരുന്നതായി വിവരം ലഭിച്ചത്. കൊണ്ടോട്ടി എസ്‌ഐ കെ എ സാബുവും സംഘവും തിങ്കളാഴ്ച്ച വൈകീട്ട് മൊറയൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം ഫസ്റ്റ് ക്ലാസ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day