|    Dec 4 Sun, 2016 1:14 am
FLASH NEWS

ബിവറേജസ് കോര്‍പറേഷനില്‍ പ്രതിദിന വരുമാനത്തില്‍ 10 കോടിയോളം കുറവ്

Published : 14th November 2016 | Posted By: SMR

പൊന്നാനി: കള്ളപ്പണം തടയാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില്‍പനയിലും വന്‍ കുറവ്. നോട്ട് അസാധുവാക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മദ്യവില്‍പനയിലൂടെയുള്ള വരുമാനത്തില്‍ പ്രതിദിനം ഒമ്പതു കോടിയോളം രൂപയുടെ കുറവാണ് ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍ രേഖപ്പെടുത്തിയത്. പ്രതിദിനം 29 കോടി രൂപ ശരാശരി വരുമാനമുണ്ടായിരുന്ന ബിവറേജസ് കോര്‍പറേഷന് നിലവില്‍ 20 കോടിയില്‍ താഴെ രൂപ മാത്രമാണ് ശരാശരി പ്രതിദിന വരുമാനമായി ലഭിക്കുന്നത്. ചൊവ്വാഴ്ച രാത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 18 കോടി രൂപയുടെ വില്‍പനയാണ് ബുധനാഴ്ച നടന്നത്. അതേസമയം, അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന ചൊവ്വാഴ്ച മദ്യവില്‍പനയിലൂടെ ബിവറേജസ് കോര്‍പറേഷന്‍ നേടിയത് 29 കോടി രൂപയായിരുന്നു. വ്യാഴാഴ്ച വില്‍പന 20.15 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച ഇത് 20 കോടി രൂപയില്‍ താഴെയായി വീണ്ടും കുറഞ്ഞു. അതേസമയം 500, 1000 നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇതര വിപണികളിലും കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്വര്‍ണവ്യാപാര മേഖലകളില്‍ ഇതിനകം വലിയതോതില്‍ കച്ചവടം കുറഞ്ഞിരിക്കുകയാണ്. അതോടൊപ്പം തന്നെ അവശ്യവസ്തുക്കളുടെ വിപണിയിലും പ്രതിസന്ധി നേരിട്ടു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പല ഹോട്ടലുകളും ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day