|    Dec 11 Sun, 2016 1:31 pm
FLASH NEWS

ബില്ലുകള്‍ 30 വരെ പിഴയില്ലാതെ അടയ്ക്കാം: മുഖ്യമന്ത്രി

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പണമിടപാടുകളും പിഴയില്ലാതെ അടയ്ക്കാവുന്ന കാലാവധി 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നോട്ട് പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി ബില്‍, സ്‌കൂള്‍ ഫീസ്, വെള്ളക്കരം, കെട്ടിട നികുതി തുടങ്ങിയവ പിഴ കൂടാതെ 30 വരെ അടയ്ക്കാം. പരീക്ഷാ ഫീസ്, സ്‌കൂള്‍, കോളജ് ഫീസുകള്‍ എന്നിവയ്ക്കും ഇളവ് ബാധകമാണ്.
തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കേണ്ട ഫീസുകള്‍ക്കും പിഴയില്ല. ഓട്ടോ, ടാക്‌സി, ചരക്കുവാഹന നികുതികള്‍ക്കും പിഴ നല്‍കേണ്ട. അതേസമയം വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഇളവു ബാധകമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക