|    Oct 29 Sat, 2016 3:00 am
FLASH NEWS

ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: സര്‍വകക്ഷിയോഗത്തില്‍ കോളജ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

Published : 5th August 2016 | Posted By: SMR

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ റാഗിങി നിരയായ വിദ്യാര്‍ഥിനി ആത്മഹ്ത്യചെയ്തതുമായുണ്ടായ വിഷയങ്ങളില്‍ സമാധാനം പുനസ്ഥാപിച്ച് കോളജ് തുറന്നു പ്രവര്‍ത്തിക്കാനുമായി റൂറല്‍ എസ് പി എന്‍ വിജയകുമാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കോളജ് തുറക്കുന്നതില്‍ തീരുമാനിമായില്ല.  ഓഗസ്റ്റ് 8 മുതല്‍ സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ കോളജ് തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.  തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി, വിവിധ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ഥി- യുവജന സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി റൂറല്‍ എസ് പിയാണ് ഇന്നലെ യോഗം വിളിച്ചു ചേര്‍ത്തത്. സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടായ ഇടപെടലാണ് വിദ്യാ ര്‍ഥിനിയെ കൂടുതല്‍ മാനസികമായ പീഢിപ്പിച്ച തെന്ന് യോഗത്തില്‍ കൂടുതല്‍ പേരും ഉന്നയിച്ചു. വിദ്യാര്‍ഥികളെ മാത്രം അറസ്റ്റ് ചെയ്തതി ല്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  അധ്യാപകര്‍ക്ക് വേണ്ടി ഒരു ഇടപെടലും മാനേജ്‌മെന്‍ിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് പ്രതിനിധി പ്രഫ. കെ കെ മഹമൂദ് യോഗത്തില്‍ അറിയിച്ചു. പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിക്കുന്നതായും, ഈ സാഹചര്യത്തില്‍ പെട്ടന്ന് തന്നെ അറസ്റ്റ് പോലുള്ള നടപടികള്‍ ചെയ്യുമെന്നും എസ് പി യോഗത്തില്‍ അറിയിച്ചു.
കോളജിനെതിരേ സമരം പ്രഖ്യാപിച്ച വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രാധിനിത്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇല്ലാത്തതിനാല്‍ കോളജ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് അധ്യക്ഷത വഹിച്ച തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രണ്ടുപേരെ ഉള്‍പ്പെടുത്തിയുള്ള ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവള്ളൂര്‍ പഞ്ചായത്ത് ഹാളില്‍ വേകുന്നേരം 5ന് വിദ്യാര്‍ഥി സംഘടനകളെയും ഉള്‍പ്പെടുത്തി യോഗം ചേരും. യോഗത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി പി സുരേന്ദ്രന്‍, നാദാപുരം സിഐ രാജപ്പന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം ജയപ്രഭ (മണിയൂര്‍), എം മോഹനന്‍ (തുരുവള്ളൂര്‍), പയ്യോളി എസ്.ഐ ആഗേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അജിത, ആര്‍.ബലറാം, കോളജ് പ്രിന്‍സിപ്പാള്‍ ജമാല്‍, ആക്ഷന്‍ കമ്മിറ്റിയുടെയും വിവിധ പാര്‍ട്ടികളെയും പ്രതിനിധീകരിച്ച് അച്ചുതന്‍ പുതിയേടത്ത്, ടി കെ അഷറഫ്, എം ടി രാജന്‍, വി പി നിഷാദ്, കൊടക്കാട്ട് ഗംഗാധരന്‍, അരുണ്‍ പേരാമ്പ്ര സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day