|    Dec 8 Thu, 2016 7:49 pm

ബിയാന്ത് സിങ് വധത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി നിരാഹാര സമരത്തില്‍

Published : 4th November 2016 | Posted By: SMR

പാട്യാല: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ വധിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബല്‍വന്ത് സിങ് തന്റെ ദയാഹരജിയില്‍ കേന്ദ്രം തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച്  രജോന ജയിലില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്പിസിഐ)യും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും തന്നെ വഞ്ചിച്ചുവെന്ന് രജോന കുറ്റപ്പെടുത്തി. ദയാഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെ സമരം തുടരുമെന്ന് ഖല്‍സപാന്തിനെഴുതിയ കത്തില്‍ രജോന പറഞ്ഞു. സഹോദരി കമദീപ് കൗറാണ് കത്ത് പുറത്തുവിട്ടത്. രജോനയുടെ സമരം ജയില്‍ സൂപ്രണ്ട് ഭുപീന്ദര്‍ സിങ് വിര്‍ക് സ്ഥിരീകരിച്ചു.
ബിയാന്ത് സിങ് വധക്കേസില്‍ 2007 ജൂലൈയിലാണ് പ്രത്യേക സിബിഐ കോടതി രജോനയ്ക്ക് വധശിക്ഷ വിധിച്ചത്. 2012 മാര്‍ച്ച് 31ന് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. രജോനയുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്ന് അക്കാലത്ത് എസ്ജിപിസി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടീലിന് ദയാഹരജിയും നല്‍കി. അതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
1995 ആഗസ്ത് 31ന് ചണ്ഡിഗഡിലെ പഞ്ചാബ് സിവില്‍ സെക്രട്ടേറിയറ്റില്‍ വച്ചാണ് ബിയാന്ത് സിങ്  ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ശരീരത്തില്‍ ബോംബ് കെട്ടിവച്ച ദിലാവിര്‍ സിങ് എന്ന ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ദിലാവിര്‍ സിങിന്റെ ദൗത്യം പരാജയപ്പെടുന്നുവെങ്കില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ബോംബ് കെട്ടിവച്ച് പൊട്ടിത്തെറിക്കാന്‍ രജോനയും തയ്യാറായിരുന്നു. എവാര എന്ന ആളായിരുന്നു സംഭവത്തിന്റെ ആസൂത്രകന്‍. രജോനയുടെ വധശിക്ഷ, പഞ്ചാബ്- ഹരിയാന ഹൈക്കോടതി ശരിവച്ചതാണ്. എന്നാല്‍, ഹവാരയുടെ വധശിക്ഷ, ജീവപര്യന്തമായി കുറച്ചു. തന്റെ വധശിക്ഷക്കെതിരേ രജോന അപ്പീല്‍ നല്‍കിയിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day