|    Dec 9 Fri, 2016 7:02 pm
FLASH NEWS

ബിനാലേയിലേക്കുള്ള സൃഷ്ടികള്‍ ഇറക്കുന്നത് തടസ്സപ്പെട്ടു

Published : 28th October 2016 | Posted By: SMR

മട്ടാഞ്ചേരി: കൊച്ചി മുസരിസ് ബിനാലേയിലേക്ക് കൊണ്ടുവന്ന സൃഷ്ടികള്‍ വണ്ടിയില്‍നിന്നും ഇറക്കുന്നത് കൂലി തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ കമ്പനിയിലായിരുന്നു തര്‍ക്കമുണ്ടായത്. എതാണ്ട് മൂന്നു മണിക്കൂറോളം തര്‍ക്കം നീണ്ടു. പിന്നീട് യൂനിയന്‍ നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ബുധനാഴ്ച ജില്ലാ ലേബര്‍ ഓഫിസര്‍ യൂനിയന്‍ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി ബിനാലേ ലോക കലാമേളയാണെന്നും സൃഷ്ടികള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമായി തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ബിനാലേയില്‍ കൂലി തര്‍ക്കം മൂലം ആസ്‌ത്രേലിയന്‍ കലാകാരന്‍ തന്റെ സൃഷ്ടികള്‍ എറിഞ്ഞുടച്ച സംഭവം ഏറെ വിവാദമായിരുന്നു. രാജ്യത്തിനുതന്നെ ഏറെ മാനക്കേട് ഉണ്ടാക്കിയ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് സൃഷ്ടികള്‍ ഇറക്കുന്നത് സംബന്ധിച്ച തര്‍ക്കം ഉണ്ടായത്. അതെ സമയം തര്‍ക്കം യൂനിയനുകള്‍ പരസ്പരമായിരുന്നുവെന്നും ബിനാലേയുമായിട്ടായിരുന്നില്ലായെന്നും ബിനാലേ അധികൃതര്‍ പറഞ്ഞു. തര്‍ക്കം കഴിഞ്ഞ് സൃഷ്ടികള്‍ ഇറക്കി വച്ചുവെന്നും ഇവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day