|    Dec 11 Sun, 2016 7:44 am

ബിനാലെ ഫൗണ്ടേഷന് വനിതാ സാരഥി

Published : 21st November 2016 | Posted By: SMR

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) സിഇഒ ആയി മഞ്ജു സാറാ രാജനെ നിയമിച്ചു. കെബിഎഫിന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുള്‍പ്പെട്ട ട്രസ്റ്റി ബോര്‍ഡ് കഴിഞ്ഞയാഴ്ച നിയമനം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം. കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടകരായ കെബിഎഫിന്റെ സിഎഫ്ഒയും വനിതയാണ്. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ മൂന്നാം പതിപ്പ് ഡിസംബര്‍ 12ന് ആരംഭിക്കാനിരിക്കെയാണു പുതിയ സിഇഒ നിയമനം. കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജു സാറാ രാജനെ കെബിഎഫിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യയുടെ സ്ഥാപക പത്രാധിപകൂടിയാണ് മഞ്ജു. കെബിഎഫിന്റെ സര്‍ഗപരവും സാമ്പത്തികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മഞ്ജുവിനായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക