|    Dec 4 Sun, 2016 1:38 pm

ബിനാമി സ്വത്തുനിയമം നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിനാമി ഇടപാടുകള്‍ തടയാനുള്ള പുതിയ നിയമം അടുത്തമാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് കഴിഞ്ഞ ആഗസ്തില്‍ നിയമം പാസാക്കിയത്. മതസ്ഥാപനങ്ങളുടെ ട്രസ്റ്റിനെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പുനല്‍കിയിരുന്നു. നിയമം ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവും പിഴയുമാണ് പുതിയ നിയമത്തില്‍ ശിക്ഷ.ബിനാമി സ്വത്തുക്കള്‍ യാതൊരു പ്രതിഫലവും നല്‍കാതെ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ അവകാശമുണ്ടെന്നും പുതിയ നിയമം അനുശാസിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day