|    Dec 10 Sat, 2016 2:41 am
FLASH NEWS

ബിദായ ക്യാംപ്: ഇതരസംസ്ഥാന സുഹൃത്തുക്കള്‍ സംഗമിച്ചു

Published : 22nd October 2016 | Posted By: SMR

കല്ലുരാവി: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഇമാമയും കല്ലൂരാവി ശംസുല്‍ ഉലമാ ഇസ്‌ലാമിക് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബിദായ പഠന ക്യാംപിന് ഉജ്ജ്വല തുടക്കം. മുപ്പതിലധികം തൊഴിലാളികള്‍ സംഗമിച്ച പരിപാടി എസ്‌വൈഎസ് ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് അഷ്‌റഫി പാണത്തൂര്‍ ഉദ്ഘാടനം ചെയ്തു. ക്ലാസിന് റഹ്മത്തുല്ല ജാര്‍ഖണ്ഡ് നേതൃത്വം നല്‍കി. അടിസ്ഥാന പരമായി അറിഞ്ഞിരിക്കേണ്ട വിശ്വാസ-കര്‍മ-സാമൂഹിക കാര്യങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ബിദായ കോഴ്‌സ്. ഓരോ ആഴ്ചയിലും ഓരോ ക്ലാസായിരിക്കും നടക്കുക. നാസര്‍ കല്ലൂരാവി, കെ എച്ച് കരീം, സെവന്‍ സ്റ്റാര്‍ അബ്ദുര്‍ റഹ്മാന്‍, മഞ്ചേരി അബ്ദുല്ല മൗലവി, സി കെ റംഷീദ്, കെ വി മൊയ്തീന്‍, അബ്ദുല്‍ നാഫിഅ് ഹുദവി, മന്‍സൂര്‍ ഹുദവി മുള്ളേരിയ, സാദിഖ് ഹുദവി ആലംപാടി സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day