|    Dec 3 Sat, 2016 10:06 am
FLASH NEWS

ബിജെപി രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്നു: വി ഡി സതീശന്‍

Published : 1st November 2016 | Posted By: SMR

പത്തനംതിട്ട: ബിജെപി രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുകയാണെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍. ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സിപിഎം, ബിജെപിയുമായി ഏറ്റുമുട്ടുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. അക്രമ രാഷ്ട്രീയമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. മതേതരത്വത്തെ പ്രചരിപ്പിക്കാനുള്ള വഴി അക്രമ രാഷ്ട്രീയമല്ല. ആശയങ്ങള്‍ കൊണ്ടു പോരാടാന്‍ ഇവര്‍ക്കു കഴിയാതെ പോകുന്നു. രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഇന്ദിരാഗാന്ധിയുടെ മതേതരത്വ നിലപാടുകളാണ്  ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ദിരാഗാന്ധിയെ ചര്‍ച്ച ചെയ്യപ്പെടുന്നതിന് കാരണമാകുന്നത്. ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ സ്വീകരിച്ച ധീരയായ വനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്നും വി ഡി. സതീശന്‍ പറഞ്ഞു.  ആറന്മുള റീജ്യനല്‍ എം എസ് സിജു അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്് എ ശംസുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ഗോപി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി കെ ഇക്ബാല്‍, ഷാജി കുളനട, സെക്രട്ടറി സജി വിളവിനാല്‍, അഡ്വ. ഹരിഹരന്‍നായര്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് എസ് നഹാസ് സംസാരിച്ചു.ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കൊക്കാത്തോട് അധ്യക്ഷത വഹിച്ചു. ബാബു പങ്ങാട്ട്, വി എന്‍ .ജയകുമാര്‍, എം ആര്‍ ശ്രീധരന്‍, വി രാജന്‍, പി ജിപ്രഹ്ലാദന്‍, ജോണ്‍മാത്യു, ഡി പുഷ്പരാജന്‍, കെ ആര്‍ .രാമകൃഷ്ണപിള്ള, ജസ്റ്റിന്‍ ജോണ്‍, ടി കെ വിജയന്‍ സംസാരിച്ചു. ചെങ്ങന്നൂര്‍: രാജ്യത്തിന്റെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍  നരേന്ദ്രമോദി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മാതൃകയാക്കണമെന്ന് കെപിസിസി നിര്‍വാഹക സമിതിയംഗം ഡി വിജയകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതിയംഗം എബി കുര്യാക്കോസ്, ജി ശാന്തകുമാരി, തോമസ് ഫിലിപ്പ്, പി വി ജോണ്‍, രോഹിണി ശശികുമാര്‍,  നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുഞ്ഞമ്മ പറമ്പത്തൂര്‍, കെ ദേവദാസ്, എന്‍ ആനന്ദന്‍, രാജന്‍ ആലംപള്ളില്‍, കെ ഷിബുരാജന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day