|    Dec 6 Tue, 2016 5:40 pm
FLASH NEWS

ബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 92 ലക്ഷം പിടിച്ചെടുത്തു

Published : 19th November 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്ര മന്ത്രിയുടെ വാഹനത്തില്‍ നിന്നും 92 ലക്ഷം രൂപ പിടിച്ചെടുത്തു. മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്രയിലെ സഹകരണ മന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ നിന്നാണ് തുക പിടിച്ചെടുത്തത്. ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള സോളാപൂരിലെ ലോക് മംഗള്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ നിന്നാണ് വ്യാഴാഴ്ച രാത്രിയോടെ പണം പിടിച്ചെടുത്തത്.
സംഭവം ഒസ്മാന്‍ബാദ് കലക്ടര്‍ പ്രശാന്ത് നര്‍നാവേര്‍ സ്ഥിരീകരിച്ചു. എന്നാല്‍, ലോക് മംഗള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നതിനായാണ് പണം കൊണ്ടുപോയതെന്ന് ദേശ്മുഖ് പറഞ്ഞു. ആദായ നികുതി വകുപ്പിനെയും പ്രാദേശിക പോലിസിനെയും വിവരം അറിയിച്ചിട്ടുണ്ട്. യഥാര്‍ഥ സ്രോതസ്സ് വ്യക്തമാക്കണമെന്നും ദേശ്മുഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ പണം തിരികെ നല്‍കും. അല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്നും കലക്ടര്‍ അറിയിച്ചു. നിരോധിച്ച 1000 രൂപയുടെ നോട്ടുകളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയമനടപടി നേരിടാന്‍ താന്‍ തയ്യാറാണെന്ന് ദേശ്മുഖ് പറഞ്ഞു. എന്നാല്‍, പിടിച്ചെടുത്തത് കള്ളപ്പണമാണോയെന്ന് വ്യക്തമല്ല.
സംഭവത്തിനു പിന്നാലെ ദേശ്മുഖ് രാജി വയ്ക്കണമെന്നും ദേശ്മുഖ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും എന്‍സിപിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പ് ദേശ്മുഖിന്റെ വീട്ടില്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day