|    Dec 4 Sun, 2016 9:26 am
FLASH NEWS

ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടോയെന്ന് വ്യക്തമാക്കണം: കാനം

Published : 21st November 2016 | Posted By: SMR

കൊല്ലം:കാസര്‍ഗോഡ് ഉള്‍പ്പടെ ബിജെപിക്ക് പതിനാലോളം സഹകരണസ്ഥാപനങ്ങളില്‍ ഭരണസാരഥ്യമുണ്ടെന്നും അവിടെ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പറയട്ടെയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കെപിഎംഎസ് 45-ാം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രതിസന്ധിയിലകപ്പെട്ട കേരളത്തിലെ സഹകരണമേഖലയെ രക്ഷിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും യോജിക്കണം. കേരളത്തിലെ സഹകരണമേഖലയില്‍ ഒരുലക്ഷത്തിനാല്‍പ്പതിനായിരം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഒരുലക്ഷം കോടി രൂപയുടെവായ്പ നല്‍കിയിട്ടുണ്ട്. അങ്ങനെ വിപുലമായ ഈ സാമ്പത്തികമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും ഒരുമിച്ചണിചേരുകയാണ് വേണ്ടത്. സമരത്തില്‍ ഭരണപ്രതിപക്ഷമെന്നൊന്നില്ല. കേരളത്തെ രക്ഷിക്കുന്നവര്‍ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ പാവപ്പെട്ടവരെ ഒന്നിപ്പിച്ച് നിര്‍ത്തേണ്ട ഈ കാലഘട്ടത്തില്‍ കെപിഎംഎസ് പോലെയുള്ള സംഘടനകളെ ഭിന്നിപ്പിക്കുന്നത് ചാതുര്‍വര്‍ണ്യത്തിന്റെ ശക്തികളാണ്. ദലിത് ജനതയുടെ മുന്നേറ്റത്തില്‍ കെപിഎംഎസ് വഹിച്ച പങ്ക് അഭിമാനാര്‍ഹമാണ്. സാമൂഹികനീതി, തുല്യത എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടം ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തോളം പഴക്കമുള്ളതാണ്. ആ പോരാട്ടത്തില്‍ കെപിഎംഎസിന്റെ പങ്കും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ സംഘടനയെ ചാതുര്‍വര്‍ണ്യത്തിന്റെ തൊഴുത്തില്‍ കെട്ടിയ ചില നേതാക്കള്‍ ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെന്നുമാത്രമല്ല സമൂഹത്തോട് ചെയ്യുന്നതും കൊടുംദ്രോഹമാണ്. കേന്ദ്രസര്‍ക്കാരിന്റെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരേയുള്ള നിലപാടുകള്‍ ചാതുര്‍വര്‍ണ്യആശയങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.  പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി എം വിനോദ്, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, മേയര്‍ വി രാജേന്ദ്രബാബു, കെപിവൈഎം ജനറല്‍സെക്രട്ടറി അജേഷ് ഗോപി, കെപിഎംഎഫ് പ്രസിഡന്റ് അജിതാ പ്രദീപ്, ഇ എ രാജേന്ദ്രന്‍,  സ്വാഗതസംഘംചെയര്‍മാന്‍ കെ ബാബു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day