|    Dec 3 Sat, 2016 12:18 pm
FLASH NEWS

ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണമേഖലയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ പ്രധാനമന്ത്രിയെ കാണും. സര്‍വകക്ഷി യോഗത്തില്‍ കേരളത്തിന്റെ പൊതുവികാരത്തിന് എതിരായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍, കേരളത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പിനെ പോലും ബാധിക്കുന്ന വിഷയമായതിനാല്‍ സഹകരണ മേഖലയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഇളവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന് ആരായാനാണ് നേതാക്കള്‍ കേന്ദ്രത്തെ സമീപിക്കുന്നത്.
എല്‍ഡിഎഫും യുഡിഎഫും കള്ളപ്പണക്കാരാണെന്ന് ആക്ഷേപമുന്നയിച്ചാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സര്‍വകക്ഷി സംഘത്തിനൊപ്പം ചേരില്ലെന്ന് അറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day