|    Dec 8 Thu, 2016 1:19 pm
FLASH NEWS

ബിജെപി നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുമിച്ചുനില്‍ക്കുമ്പോള്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഗ്രാമീണമേഖലകള്‍ തകര്‍ച്ചയിലാണ്. സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഇന്നു നിയമസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അതിനു ശേഷം മറ്റു നടപടികളിലേക്കു കടക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day