|    Dec 5 Mon, 2016 9:55 am
FLASH NEWS

ബിജെപി ദേശീയസമ്മേളന പിരിവില്‍ തിരിമറി; കുന്നംകുളം മണ്ഡലം കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം

Published : 29th October 2016 | Posted By: SMR

കുന്നംകുളം: കോഴിക്കോട് നടന്ന ബിജെപി ദേശീയ സമ്മേളനത്തിനായി പിരിച്ച പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് കുന്നംകുളം മണ്ഡലം കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷമായി. തര്‍ക്കത്തെ തുടര്‍ന്ന് മണ്ഡലം ഖജാഞ്ചി ചന്ദ്രന്‍ വി നായര്‍ രാജിക്കൊരുങ്ങി. കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിനായി പിരിച്ച പണത്തിന്റെ കണക്ക് പ്രവര്‍ത്തകര്‍ ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ദേ ശീയ സമ്മേളനത്തിന് 3.20 ലക്ഷം രൂപയായിരുന്നു കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിക്ക് നല്‍കിയ ക്വാട്ട. എന്നാല്‍ ഇതിലധികം പിരിച്ചെടുത്തിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കണക്ക് അവതരിപ്പിക്കാനായി രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടിട്ടും നിയോജക മണ്ഡലം പ്രസിഡന്റും ഭാരവാഹികളിലെ ചിലരും ഒഴിഞ്ഞുമാറുന്നുവെന്നാണ് ആക്ഷേപം. നിരവധി തവണ ഇക്കാര്യത്തിനായി നടന്നിട്ടും തുക സംബന്ധിച്ച വിശദാംശങ്ങളോ രസീതോ ഏല്‍പ്പിക്കാന്‍ തയ്യാറായിരുന്നില്ലെന്നും പറയുന്നു. ജില്ലാ നേതാക്കളേയും പ്രതിഷേധമറിയിച്ചാണ് കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തില്‍ ചന്ദ്രന്‍ വി നായര്‍ ഖജാഞ്ചി സ്ഥാനം രാജി വെക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ നിയോജക മണ്ഡലം നേതാക്കളോട് ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് കഴിഞ്ഞ ദിവസം ചന്ദ്രന്‍ വി നായരുമായി സംസാരിച്ചു. രാജിക്കാര്യം പിന്നീട് ആലോചിക്കാമെന്നും കണക്ക് രേഖകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും അവശ്യപ്പെട്ടിരുന്നുവത്രേ. ഖജാഞ്ചി അറിയാതെ കണക്ക് ജില്ലാ കമ്മിറ്റിക്ക് നല്‍കാന്‍ കഴിയില്ലെന്നും കൊടുത്ത കണക്കില്‍ അവ്യക്തത ഉണ്ടായാല്‍ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ചന്ദ്രന്‍ വി നായര്‍ പറയുന്നു. എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയില്‍ സമാന രീതിയില്‍ കണക്ക് അവതരിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് കുന്നംകുളത്തും പ്രശ്‌നം രൂക്ഷമായത്. കുന്നംകുളം ബിജെപിക്കുള്ളില്‍ രണ്ട് ഗ്രൂപ്പ് ഉയര്‍ന്നത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ജില്ലാ ഭാരവാഹികളായ രണ്ട് നേതാക്കളുടെ പേരിലാണ് ഇരുഗ്രൂപ്പുകളുടേയും പ്രവര്‍ത്തനം. പ്രധാനമന്ത്രി മോദിയടക്കം പങ്കെടുത്ത പരിപാടിയുടെ ഭാഗമായി എല്ലാമണ്ഡലം കമ്മിറ്റികളിലും വ്യാപക പിരിവ് നടന്നിട്ടുണ്ട്. മറ്റു ചില മണ്ഡലങ്ങളിലും കണക്ക് സംബന്ധിച്ച തര്‍ക്കം ഉടലെടുത്തിട്ടുണ്ടെങ്കിലും ഭാരവാഹികള്‍ ഇടപ്പെട്ട് പരിഹരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day