|    Dec 11 Sun, 2016 5:23 pm
FLASH NEWS

ബിജെപി അധികാരത്തിനു വേണ്ടി മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടുന്നു: കാനം രാജേന്ദ്രന്‍

Published : 8th November 2016 | Posted By: SMR

കണ്ണൂര്‍: അധികാരത്തിനു വേണ്ടി മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടുകയാണ് ബിജെപി ചെയ്യുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണതകളെ മതനിരപേക്ഷ സാഹചര്യം വളര്‍ത്തിയാണ് നേരിടേണ്ടത്. മതത്തിന്റെ പേരില്‍ വോട്ടുറപ്പിക്കുകയും സവര്‍ണഹിന്ദുക്കളെ ഒരുമിപ്പിച്ച് കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബിജെപി പഴയ ബ്രാഹ്്മണ മേധാവിത്വത്തിന്റെ ആശയങ്ങളാണ് പിന്തുടരുന്നത്. ന്യൂനപക്ഷത്തെ അടിമകളാക്കി ഹിന്ദുമതവിശ്വാസികളുടെ വോട്ട് അനുകൂലമാക്കി ലളിതമായി രാഷ്ട്രീയ അധികാരം ഉറപ്പിക്കുകയാണ് ലക്ഷ്യം. 1940കളില്‍ ബംഗാള്‍, സിന്ധ്, പഞ്ചാബ് മേഖലകളില്‍ ഹിന്ദുമഹാസഭ മുസ്്‌ലിം ലീഗുമായി അധികാരം പങ്കിട്ടിരുന്നു. കശ്മീരിലെ പിഡിപിയുടെ മെഹബൂബ് സര്‍ക്കാരിനെ ബിജെപിയാണ് പിന്തുണയ്ക്കുന്നത്.ഭൂരിപക്ഷ മതവിഭാഗങ്ങളുടെ വോട്ടിനായി ന്യൂനപക്ഷങ്ങളെ എതിര്‍ക്കുകയും അതേസമയം തന്നെ അധികാരത്തിന് വേണ്ടി അവരുമായി സന്ധി ചെയ്യുകയുമാണ്. ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ലോകം മൂലധനശക്തികളുടെ പിടിയിലാണുള്ളത്.സോവിയറ്റ് യൂനിയന്റെ തകര്‍ച്ച നല്‍കുന്ന സന്ദേശം മതവും രാഷ്ട്രീയവും വേറിട്ടു പോകണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, അജിത് കൊളാടി എന്നിവര്‍ മാര്‍ക്‌സിസവും ഭാരതീയ തത്വചിന്തയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എ പ്രദീപന്‍, കണ്ണൂര്‍ മണ്ഡലം സെക്രട്ടറി വെള്ളോറ രാജന്‍ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി സന്തോഷ്‌കുമാര്‍, ജില്ല അസി. സെക്രട്ടറിമാരായ കെ ടി ജോസ്, സി പി ഷൈജന്‍, ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളായ താവം ബാലകൃഷ്ണന്‍, കെ വി ബാബു, വി കെ സുരേഷ്ബാബു, വി ഷാജി, എന്‍ ഉഷ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക