|    Dec 6 Tue, 2016 11:33 am
FLASH NEWS

ബിജെപിക്കാരുടെ കാപട്യം ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published : 22nd November 2016 | Posted By: SMR

കോട്ടയം: അരി വാങ്ങാന്‍ കാശിനായി ജനങ്ങള്‍ രാവന്തിയോളം ബാങ്കുകളുടെ മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ 500 കോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തുന്ന നേതാക്കന്മാരുള്ള ബിജെപിയുടെ കാപട്യം ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.നോട്ട് റദ്ദാക്കിയതു മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം ഉടനടി പരിഹരിക്കണമെന്നും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കുമെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണക്കാരേയോ, കോടീശ്വരന്മാരേയോ നുള്ളിനോവിക്കാന്‍ പോലും കഴിയാത്ത നരേന്ദ്ര മോദി ജനങ്ങളെ ദ്രോഹിച്ചതിന് മാപ്പ് പറയണം. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നത് ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. ലതിക സുഭാഷ്, ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, പി എ സലിം, കുഞ്ഞ് ഇല്ലംപള്ളി, അജീസ് ബെന്‍ മാത്യു, സണ്ണി കല്ലൂര്‍, നാരായണപിള്ള,  ജോസഫ്, ജെ ജി പാലയ്ക്കലോടി, ജി ഗോപകുമാര്‍, എ കെ ചന്ദ്രമോഹന്‍, രാജീവ് മേച്ചേരി, ജയ്‌ജോണ്‍ പേരയില്‍, ആര്‍ സജീവ്, ഷിന്‍സ് പീറ്റര്‍, എം പി സന്തോഷ് കുമാര്‍, പി ആര്‍ സോന, ശോഭാ സലിമോന്‍, യൂജിന്‍ തോമസ്, എന്‍ എസ് ഹരിശ്ചന്ദ്രന്‍, ബോബന്‍ തോപ്പില്‍, സണ്ണി കാഞ്ഞിരം, ബാബു കെ കോര, പ്രകാശ് പുളിക്കന്‍, ജോയിസ്‌കറിയ, പി പി സിബിച്ചന്‍, ഷാനവാസ് പാഴൂര്‍, വി കെ അനില്‍കുമാര്‍, ടി ഡി പ്രദീപ് കുമാര്‍, ടി സി റോയി, അബ്ദുള്‍ സലാം റാവുത്തര്‍, കെ ജി ഹരിദാസ്, പി വി  മൈക്കിള്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day