|    Dec 4 Sun, 2016 5:23 am
FLASH NEWS

ബിഎസ്എന്‍എല്‍ ടവറുകള്‍ കൈയടക്കാന്‍ റിലയന്‍സ് ജിയോ ശ്രമം തുടങ്ങിയെന്ന്

Published : 23rd November 2016 | Posted By: SMR

കാസര്‍കോട്: ജില്ലയുടെ ഗ്രാമീണ മേഖലകളില്‍ ബിഎസ്എന്‍എല്ലിന്റെ സ്വന്തം കെട്ടിടങ്ങളിലും ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും പ്രവര്‍ത്തിക്കുന്ന ടവറുകള്‍ കൈക്കലാക്കാന്‍ റിലയന്‍സ് ജിയോ ശ്രമങ്ങള്‍ ആരംഭിച്ചതായി ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂനിയന്‍ ആരോപിച്ചു. തങ്ങളുടെ നെറ്റ് വര്‍ക്ക് സംവിധാനവും പശ്ചാത്തല സംവിധാനവുമില്ലാത്ത കേന്ദ്രങ്ങളില്‍ സ്വന്തമായി ഇവ സ്ഥാപിച്ചെടുക്കാന്‍ വലിയ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ബിഎസ്എന്‍എല്‍ പശ്ചാത്തല സംവിധാനം ഉപയോഗിച്ചാണ് റിലയന്‍സ് ജിയോവിന്റെ നെറ്റ് വര്‍ക്ക് വികസിപ്പിക്കാന്‍ പദ്ധതിയിടുന്ന. റിലയന്‍സുമായി ടവറുകള്‍ ഷെയര്‍ചെയ്യപ്പെട്ടാല്‍ ബിഎസ്എന്‍എല്ലിന്റെ സേവനം ലഭിക്കാതെയാവും. തൈക്കടപ്പുറം, മാലോത്ത്, കാലിച്ചാനടുക്കം, പാക്കം, ബന്തടുക്ക, പൈവളിഗെ, കൊന്നക്കാട്, ഭീമനടി, കയ്യൂര്‍, പരപ്പ, വെള്ളിക്കോത്ത്, കുറ്റിക്കോല്‍, ഉടുമ്പുന്തല, അട്ടേങ്ങാനം, ചിറ്റാരിക്കാല്‍, നെക്രാജെ തുടങ്ങിയ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളിലെ ടവറുകള്‍ ഷെയര്‍ ചെയ്യുന്നതിനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനം തന്നെ നിശ്ചലാവസ്ഥയിലേക്ക് നയിക്കാവുന്ന ഈ നടപടിയില്‍ നിന്നും മാനേജ്‌മെന്റ് പിന്മാറണമെന്ന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂനിയന്‍ ആവശ്യപ്പെട്ടു. ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് രവീന്ദ്രന്‍ കൊടക്കാട്, ജനറല്‍ സെക്രട്ടറി പി വി രാജന്‍ എന്നിവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day